ഗുണ്ട-അക്രമിസംഘങ്ങളെ നിലയ്ക്കുനിര്‍ത്തണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎൽഎ
1515125
Monday, February 17, 2025 6:46 AM IST
കോതനല്ലൂര്‍: ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ത്തുകൊണ്ട് അഴിഞ്ഞാടുന്ന ഗുണ്ട-ആക്രമിസംഘങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. മാഞ്ഞൂര്‍ സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ. ശ്യാം പ്രസാദിന്റെ കൊലപാതകത്തിന് കാരണം ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നാരോപിച്ചു യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ കോതനല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
നിയോജകമണ്ഡലം ചെയര്മാന് ലൂക്കോസ് മാക്കീല്‍ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, നേതാക്കളായ ജെയ്സണ്‍ ജോസഫ്, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, ടി. ജോസഫ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ജാന്‍സ് കുന്നപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.