പാ​​ലാ: വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ന്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ഡി​​ജി​​റ്റ​​ല്‍ ആ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വാ​​ഹ​​ന ഉ​​ട​​മ​​ക​​ളു​​ടെ മൊ​​ബൈ​​ല്‍ ന​​മ്പ​​രു​​ക​​ള്‍ വാ​​ഹ​​ന്‍ വെ​​ബ്സൈ​​റ്റി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് പാ​​ലാ സ​​ബ് ആ​​ര്‍​ടി ഓ​​ഫീ​​സി​​ല്‍ പ്ര​​ത്യേ​​ക കൗ​​ണ്ട​​ര്‍ തു​​ട​​ങ്ങി.

ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ച മൊ​​ബൈ​​ല്‍ ന​​മ്പ​​ര്‍ ആ​​യി​​രി​​ക്ക​​ണം വാ​​ഹ​​നി​​ല്‍ ചേ​​ര്‍​ക്കേ​​ണ്ട​​ത്. അ​​പേ​​ക്ഷ​​ക​​ന് സ്വ​​ന്ത​​മാ​​യും അ​​ക്ഷ​​യ​​കേ​​ന്ദ്ര​​ങ്ങ​​ള്‍, ഇ-​​സേ​​വാ​​കേ​​ന്ദ്ര​​ങ്ങ​​ള്‍ എ​​ന്നി​​വ വ​​ഴി​​യും മൊ​​ബൈ​​ല്‍ ന​​മ്പ​​ര്‍ ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കാം. ഇ​​തി​​ന് സാ​​ധി​​ക്കാ​​ത്ത​​വ​​ര്‍ ഇ-​​ആ​​ധാ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് അ​​ക്ഷ​​യ​​കേ​​ന്ദ്ര​​ങ്ങ​​ള്‍, ഇ-​​സേ​​വാ​​കേ​​ന്ദ്ര​​ങ്ങ​​ള്‍ എ​​ന്നി​​വ വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ​​ക​​ള്‍ സ​​മ​​ര്‍​പ്പി​​ച്ച ശേ​​ഷം ആ​​ര്‍​ടി ഓ​​ഫീ​​സി​​ലെ പ്ര​​ത്യേ​​ക കൗ​​ണ്ട​​റി​​ല്‍ എ​​ത്തി മൊ​​ബൈ​​ല്‍ ന​​മ്പ​​ര്‍ ചേ​​ര്‍​ക്കാം.

ജി​​ല്ല​​യി​​ലെ എ​​ല്ലാ ആ​​ര്‍​ടി, സ​​ബ് ആ​​ര്‍ ഓ​​ഫീ​​സു​​ക​​ളി​​ലും ഈ ​​സൗ​​ക​​ര്യം 15 വ​​രെ ല​​ഭ്യ​​മാ​​യി​​രി​​ക്കു​​മെ​​ന്ന് പാ​​ലാ ജോ​​യി​​ന്‍റ് ആ​​ര്‍​ടി​​ഒ അ​​റി​​യി​​ച്ചു.