നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനിക്ക് നബാര്‍ഡ് പിക്കപ്പ് വാന്‍
1513823
Thursday, February 13, 2025 11:51 PM IST
നീലൂര്‍: നീലൂർ പ്രൊഡ്യൂസര്‍ കമ്പനിക്ക് നബാര്‍ഡ് പിക്കപ്പ് വാന്‍ നല്കി. കര്‍ഷകരില്‍നിന്നു ചക്ക ഉള്‍പ്പെടെ കാര്‍ഷികവിളകള്‍ ശേഖരിക്കുന്നതിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനുമാണ് വാഹനം ലഭിച്ചത്.
പിക്കപ്പ് വാനിന്റെ ഫ്ളാഗ് ഓഫ് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു കുറുപ്പ് നിർവഹിച്ചു. കമ്പനി ചെയര്‍മന്‍ മാത്തച്ചന് ഉറുമ്പുക്കാട്ട്, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി കട്ടയ്ക്കല്‍, ലാലി കിഴക്കേക്കര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. സോമന്, ബിജു കുടിലില്‍, സിഇഒ ഷാജി അരീക്കല്‍, കുട്ടിച്ചന് പുളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.