ബാസ്കറ്റ്ബോള്‍ താരങ്ങളെ ആദരിച്ചു
1513821
Thursday, February 13, 2025 11:51 PM IST
പാലാ: കഴിഞ്ഞ നാഷണല്‍ ഗെയിംസില്‍ ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ പാലാ അല്‍ഫോന്‍സ കോളജിലെ കൃഷ്ണപ്രിയ ശരത്ത്, ചിന്നു കോശി, കോച്ച് മാര്ട്ടിന് എന്നിവരെ പാലാ ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു. പാലായില്‍ നാലു വര്‍ഷം മുമ്പ് ആരംഭിച്ച ചലഞ്ചേഴ്സ് ബാസ്കറ്റ്ബോള്‍ ക്ലബ്ബാണ് ഇവര്‍ക്കു പരിശീലനം നല്‍കിവരുന്നത്. സൂരജ് മണര്‍കാടിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ക്ലബ് സെക്രട്ടറി ബിജു തെങ്ങുംപള്ളിയില്‍, വൈസ് പ്രസിഡന്റ് സജി ജോര്‍ജ്, ഷാജന്, ആന്റണി, പി. മനോജ്, കെ.ആര്. സൂരജ് എന്നിവർ പ്രസംഗിച്ചു.
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലത്ത് സൗജന്യമായി ബാസ്കറ്റ്ബോള്‍ പരിശീലനം നടത്തുകയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കായികതാരങ്ങള്‍ക്കു സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.