നാലു മണിക്കാറ്റ് ക്ലീന്സ്ട്രീറ്റ് ഫുഡ് ഹബ് ഉദ്ഘാടനം നാളെ
1513803
Thursday, February 13, 2025 8:12 AM IST
മണര്‍കാട്: സായാഹ്ന വിനോദ സഞ്ചാര കേന്ദ്രമായ മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡിലെ നാലു മണിക്കാറ്റ്, ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബായുള്ള പ്രഖ്യാപനം നാളെ രാത്രി ആറിനു നാലുമണിക്കാറ്റില്‍ നടക്കും.
മന്ത്രി വി.എന്‍. വാസവന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി ആധുനികവത്കരിച്ച ഭക്ഷണ സ്റ്റാളുകളിലെ വിപണനോദ്ഘാടനം നിര്‍വഹിക്കും.
ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ശുചിത്വമിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ യു.വി. ജോസ്, സിനിമാ ബാലതാരം ആരീഷ് അനൂപ് എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം കലാസന്ധ്യയും അരങ്ങേറും.