സംസ്ഥാന സര്‍ക്കാരിന്റേത് യുവജനതയെ തകര്‍ക്കുന്ന മദ്യനയം: മദ്യവിരുദ്ധ സമിതി
1513796
Thursday, February 13, 2025 8:12 AM IST
ചങ്ങനാശേരി: കേരള സര്‍ക്കാരിന്റെ മദ്യനയം യുവജനങ്ങളെയും കൗമാരക്കാരെയും തകര്‍ക്കുന്നതാണെന്ന് അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതി. ചങ്ങനാശേരി അതിരൂപത ആത്മതാ കേന്ദ്രത്തില്‍ കൂടിയ യോഗം അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് ജെ.ടി. റാംസെ അധ്യക്ഷത വഹിച്ചു. ടി.എം. മാത്യു വിഷയാവതരണം നടത്തി. ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന് പുത്തന്‍പറമ്പില്‍, കെ.പി. മാത്യു, ജോസി കല്ലുകളം, പാപ്പച്ചന് നേര്യംപറമ്പില്‍, ഷാജി വാഴേപ്പറമ്പില്‍, സിബി പാറപ്പാ, ബിജു കൊച്ചുപുരയ്ക്കല്‍, ബേബിച്ചന് തടത്തില്‍, സെബാസ്റ്റ്യന്‍ ഞാറക്കാട്ടില്‍, ആന്റണി ചിറവാലയില്, ജോണ്സണ് കൊച്ചുതറ, ജോസ് പത്തില്‍, ഷേര്‍ളി കാരുവേലില്‍, ജമിനി കണ്ണംമ്പള്ളി, തോമസ് കല്ലുകളം, ലൗലി മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.