പാലാ നഗരസഭാ ചെയര്‍മാനെതിരേ അവിശ്വാസം നാളെ
1513577
Thursday, February 13, 2025 12:03 AM IST
പാലാ: പാലാ നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ രാവിലെ 11ന് ചര്‍ച്ചയ്ക്കെടുക്കും. യുഡിഎഫിലെ ഒന്‍പത് കൗണ്‍സിലര്‍മാരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്.
കേരള കോണ്‍ഗ്രസ്-എമ്മിലെ ധാരണപ്രകാരം അവസാന ടേമില്‍ കൗണ്‍സിലര്‍ തോമസ് പീറ്ററിന് ചെയര്മാന് സ്ഥാനം ലഭിക്കേണ്ടതാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞെങ്കിലും ഷാജു തുരുത്തന് രാജിവച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്.
അതേസമയം, രാജി വയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഷാജു തുരുത്തൻ. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ പാര്‍ട്ടി നേതൃത്വം ഇടപെട്ടതായാണ് സൂചന.