സെന്റ് ഡൊമിനിക് കോളജ് ഓഫ് ലോയില്‍ നിയമ സഹായവേദി ഉദ്ഘാടനം ഇന്ന്
1513574
Thursday, February 13, 2025 12:03 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക് കോളജ് ഓഫ് ലോയില്‍ ആരംഭിക്കുന്ന നിയമ സഹായവേദി ഇന്നു രാവിലെ 11ന് ജില്ലാ ജഡ്ജിയും കെല്‍സ മെംബര്‍ സെക്രട്ടറിയുമായ ഡോ. സി.എസ്. മോഹിത് ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ അധ്യക്ഷത വഹിക്കും.
കോട്ടയം ഡിഎല്‍എസ്എ സെക്രട്ടറിയും സീനിയര്‍ സിവില്‍ ജഡ്ജുമായ ജി. പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണവും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി സജു ജെ. സെബാസ്റ്റ്യന്‍ പ്രത്യേക പ്രഭാഷണവും നടത്തും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ശശികുമാര്‍, കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ജോളി ജയിംസ്, പ്രിന്‍സിപ്പല്‍ ഡോ. ഗിരിശങ്കര്‍, സിസ്റ്റർ ലിറ്റിമോള്‍ മാത്യു എന്നിവര്‍ പ്രസംഗിക്കും.
സര്‍വത്രികമായ നിയമസഹായം താഴേത്തട്ടിലുള്ള ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് നിയമ സഹായവേദി ലക്ഷ്യം വയ്ക്കുന്നത്.