ദേശീയപാത 183 വികസനം: കോട്ടയം മുതൽ പൊൻകുന്നം വരെ 750 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം
1513573
Thursday, February 13, 2025 12:03 AM IST
എരുമേലി: ഭരണിക്കാവ് -മുണ്ടക്കയം 183 എ ദേശീയപാതയുടെ (കൊല്ലം-തേനി) വികസനത്തിന് 2600 കോടി രൂപയുടെയും 183 ദേശീയപാതയുടെ കോട്ടയം മുതൽ പൊൻകുന്നം വരെ 750 കോടി രൂപയുടെയും എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി ആ ന്റോ ആന്റണി എംപി അറിയിച്ചു.
ഭരണിക്കാവിൽനിന്നു തുടങ്ങി അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയത്ത് എത്തി ദേശീയപാത 183ൽ എത്തിച്ചേരുന്ന തരത്തിലാണ് അലൈൻമെന്റ് ക്രമീകരിച്ചിരിക്കുന്നത്. 116.8 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ ഏഴ് ബൈപാസുകളും ഒരു പാലവും ഉൾപ്പെടും. നിർദിഷ്ട ദേശീയപാത ഇലവുങ്കലിൽനിന്നു പമ്പയിലേക്ക് നീട്ടണമെന്നുള്ള തന്റെ ആവശ്യം കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.