സാംസ്കാരിക, സമാധാന പദയാത്ര ഇന്ന്
1508391
Saturday, January 25, 2025 7:01 AM IST
ചങ്ങനാശേരി: മുട്ടത്തു വര്‍ക്കിയുടെ എഴുത്തുപുരയില്‍നിന്ന് ആനന്ദാശ്രമത്തിലേക്ക് യുവകലാ സാഹിതി സാംസ്കാരിക സമാധാന പദയാത്ര സംഘടിപ്പിക്കുന്നു. ഇന്നു മൂന്നിന് ആരംഭിക്കുന്ന പദയാത്ര ഡോ. മാത്യു ജെ. മുട്ടത്ത് ഉദ്ഘാടനം ചെയ്യും. യുവകലാ സാഹിതി മണ്ഡലം പ്രസിഡന്റ് കെ.ആര്. സാബുരാജ് അധ്യക്ഷത വഹിക്കും.
യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റായിരുന്ന സി. രാധാകൃഷ്ണന് കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്കു നടത്തിയ സമാധാന സാംസ്കാരിക സന്ദേശ യാത്രയുടെ 40-ാം വാര്‍ഷികത്തിന്റെ സ്മരണാര്‍ഥമാണ് യുവകലാസാഹിതി സംസ്ഥാന കമ്മറ്റിയംഗം സോജന് എസ്. ശ്രീധരന് ജാഥാ ക്യാപ്റ്റനും ഹസീന ബി. വൈസ് ക്യാപ്റ്റനുമായി പദയാത്ര സംഘടിപ്പിക്കുന്നത്. പദയാത്ര കുരിശുംമൂട്, പാറേല്‍പ്പള്ളി വഴി ചരിത്ര സ്മരണകളുണര്‍ത്തുന്ന ആനന്ദാശ്രമത്തില്‍ അഞ്ചിനു സമാപിക്കും.
തുടര്‍ന്ന് ചേരുന്ന സമാപന സമ്മേളനം ഡോ.എസ്. ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് കെ.പി. സതീഷ് അധ്യക്ഷത വഹിക്കും.