കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വാര്‍ഷികം ഇന്ന് കടുത്തുരുത്തിയില്‍
1508380
Saturday, January 25, 2025 6:51 AM IST
കടുത്തുരുത്തി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന് കടുത്തുരുത്തി ട്രേഡേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് പ്രസിഡന്റ് വി.കെ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാന ട്രഷറര്‍ കെ.കെ. സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. വിരമിച്ച ജീവനക്കാര്‍ക്ക് കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്മാന് സുനു ജോര്‍ജ് ഉപഹാരം നല്‍കും. പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ മക്കളെ സമ്മേളനത്തില്‍ അനുമോദിക്കും. തുടര്‍ന്ന് താലൂക്ക് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
താലൂക്ക് പ്രസിഡന്റ് വി.കെ. സുരേഷ് കുമാര്‍, സെക്രട്ടറി അജോ പോള്‍, സംസ്ഥാന കമ്മിറ്റിയംഗം പി.ആര്. മനോജ്, ജില്ലാ ജോയിന്റ് സെക്രട്ടറി റെന്നി ജേക്കബ്, ജില്ലാ കമ്മിറ്റിയംഗം രഞ്ജിത്ത് മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.