അല്‍ഫോന്‍സാ സ്നേഹതീരത്തിന്റെ വാര്‍ഷികവും സമ്മേളനവും നാളെ
1508378
Saturday, January 25, 2025 6:51 AM IST
മുട്ടുചിറ: അല്‍ഫോന്‍സാ സ്നേഹതീരത്തിന്റെ 19-ാമത് വാര്‍ഷികവും സമ്മേളനവും നാളെ നടക്കും. സ്നേഹതീരം ട്രസ്റ്ററിന്റെയും സെന്റ് വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ നടക്കുന്നത്. ഇതോടുനുബന്ധിച്ചു വിശുദ്ധ കുര്‍ബാനയും രോഗപ്രതിരോധ ആരോഗ്യ പരിപാലന ക്ലാസും പൊതുസമ്മേളനവും ഉണ്ടായിരിക്കും.
1.30 ന് കൃതജ്ഞതാബലി ഫാ. വര്‍ഗീസ് നടയ്ക്കല്‍ എംഎസ്ടി, 2.30ന് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോ. തരുണ്‍ ലോറന്‍സ് കിഡ്നി രോഗ പ്രതിരോധവും ആരോഗ്യ പരിപാലനവും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റ് രക്ഷാധികാരി ഫാ. വര്‍ഗീസ് നടയ്ക്കല്‍ അധ്യക്ഷത വഹിക്കും. മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ. ഏബ്രഹാം കൊല്ലിതാനത്തുമലയില്‍, മോന്‍സ് ജോസഫ് എംഎല്‍എ, പ്രഫ ജോര്‍ജ് തോമസ് പള്ളിവാതുക്കല്‍,
വിന്‍സെന്റ് ഡിപോള്‍ പാലാ ഡിസി പ്രസിഡന്റ് ബേബി ജോസഫ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, പി.വി. സുനില്‍, ഷീജ സജി, ട്രസ്റ്റ് പ്രസിഡന്റ് പി.ജെ. ജോസഫ് പണ്ടാരകാപ്പില്‍, അഡ്വ. ജോസ് ജോസഫ് കുഴിവേലില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.