ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്
1508373
Saturday, January 25, 2025 6:42 AM IST
കോട്ടയം: ജില്ലാ റസിഡന്റ്സ് അസോസിയേഷന് അപ്പെക്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് നടത്തി.
എംഡി സെമിനാരി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ് ഉദ്ഘാടനം ചെയ്തു. ചെയര്മാന് ജോണ്‍ സി. ആന്റണി അധ്യക്ഷത വഹിച്ചു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്. ജയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. വി. കൃഷ്ണമൂര്‍ത്തി, ഡാനിഷ് പി. ജോണ്‍, ബെന്നി സെബാസ്റ്റ്യന്‍, ജയമോള്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.