വടവാതൂരിലെ മാലിന്യമല നീക്കം ചെയ്തു തുടങ്ങി
1508370
Saturday, January 25, 2025 6:42 AM IST
കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിൽ, വടവാതൂരിൽ സ്ഥിതി ചെയ്യുന്ന ഡംപ് സൈറ്റിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പിന്തുണയിൽ ബയോ-മൈനിംഗ് ആൻഡ് ബയോ-റെമഡിയേഷൻ പ്രക്രിയയിലൂടെയാണ് നീക്കം ചെയ്തു തുടങ്ങിയത്.
പുനരുപയോഗ സാധ്യതയില്ലാത്തതും, ഇന്ധനമായി മാറ്റാവുന്നതുമായ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ തമിഴ്നാട്ടിലെ, തിരുച്ചിറപ്പള്ളി, ഡാൽമിയപുരത്തുള്ള ഡാൽമിയ ഭാരത് ലിമിറ്റഡിന്റെ സിമന്റ് ഫാക്ടറിയിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യ ലോഡ് കയറ്റിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു.
വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി, കൗൺസിലർമാരായ സി.ജി. രഞ്ജിത്ത്, ബിന്ദു സന്തോഷ്കുമാർ, എബി കുന്നേൽ, ജിഷ ജോഷി എന്നിവർ പങ്കെടുത്തു.