ചെങ്ങളം പള്ളിയില്‍ മായൽത്തോ പെരുന്നാൾ
1508368
Saturday, January 25, 2025 6:42 AM IST
ചെങ്ങളം: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ മായല്‍ത്തോ പെരുന്നാളിന് നാളെ രാവിലെ 10ന് കൊടിയേറും. ഫെബ്രുവരി ഒന്നിന് തെക്കേക്കര കുരിശിന്‍തൊട്ടിയില്‍ വൈകുന്നേരം 6.15 ന് സന്ധ്യാപ്രാര്‍ഥന, 7.15ന് തെക്കേക്കര കുരിശിന്തൊട്ടിയില്നിന്നും ഏനാദി വഴി പള്ളിയിലേക്ക് റാസ, രാത്രി ഒമ്പതിന് സൂത്താറ, ആശീര്‍വാദം. ഫെബ്രുവരി രണ്ടിന് മായല്‍ത്തോ പെരുന്നാള്‍. രാവിലെ ഏഴിന് പ്രഭാത നമസ്കാരം,
രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 10.30ന് പ്രദക്ഷിണം, 11ന് നേര്‍ച്ചവിളമ്പ്, 11.30ന് വള്ളംകളിപ്പാട്ട് ഘോഷയാത്ര. വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന,
6.30ന് കലാസന്ധ്യ. പെരുന്നാളിന് വികാരി ഫാ. കുര്യന് ജോയി കല്ലുങ്കത്ര, സഹവികാരി ഫാ. പി.ടി. തോമസ് പള്ളിയമ്പില്‍, അല്മായ പ്രസിഡന്റ് കോര സി. കുന്നുംപുറം, ട്രസ്റ്റി ജേക്കബ് തരകന് പറമ്പില്‍, സെക്രട്ടറി എം. ജോണ്‍ മരോട്ടിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.