പണ്ടുണ്ടായിരുന്നു, ആനയുടെ അകമ്പടിയും വിമാനത്തിൽ പുഷ്പവൃഷ്ടിയും
1508365
Saturday, January 25, 2025 6:42 AM IST
അതിരമ്പുഴ: തിരുനാളിന്റെ നഗര പ്രദക്ഷിണത്തിന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയും തിരുനാൾ പ്രദക്ഷിണത്തിന് വിമാനത്തിൽനിന്നു പുഷ്പവൃഷ്ടിയും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. നാലു പതിറ്റാണ്ടു മുമ്പാണത്.
24ന് നഗരപ്രദക്ഷിണം ആരംഭിക്കുന്നതു മുതൽ വലിയപള്ളിയിൽ തിരികെയെത്തി സമാപിക്കുന്നതുവരെ ഗജവീരൻ അകമ്പടിയേകിയിരുന്നു. ഇടവകാംഗങ്ങളായ ഐക്കരക്കുന്നേൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു പ്രദക്ഷിണത്തിന് അകമ്പടിയേകിയിരുന്നത്.
25ന് തിരുനാൾ പ്രദക്ഷിണസമയത്ത് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം ചെറിയപള്ളിക്കും വലിയപള്ളിക്കും ഇടയിലുള്ള ഭാഗത്തെത്തുമ്പോഴായിരുന്നു വിമാനത്തിൽനിന്ന് പുഷ്പവൃഷ്ടി നടത്തിയിരുന്നത്.
ഇടവകാംഗങ്ങളായ മുണ്ടയ്ക്കൽ കുടുംബത്തിന്റെ വസ്ത്രവ്യാപാര സ്ഥാപനം സെന്റ് തോമസ് ആയിരുന്നു പുഷ്പവൃഷ്ടി നടത്തിയിരുന്നത്.
അതിരമ്പുഴ പള്ളിയിൽ ഇന്ന് (തിരുക്കർമങ്ങൾ വലിയപള്ളിയിൽ)
രാവിലെ 5.45ന് സപ്രാ, വിശുദ്ധ കുർബാന: റവ.ഡോ. പ്രകാശ് മറ്റത്തിൽ (വൈസ് ചാൻസലർ, സീറോമലബാർ സഭാ കാര്യാലയം, മൗണ്ട് സെന്റ് തോമസ്, കാക്കനാട്)
7.30ന് വിശുദ്ധ കുർബാന: ഫാ. അനീഷ് കൂവള്ളൂർ സിആർഎം (ഡെലഗേഷൻ സുപ്പീരിയർ, അഡോർണോ ഫാദേഴ്സ്)
9.00ന് വിശുദ്ധ കുർബാന: ഫാ. സിറിൾ കൈതക്കളം എംസിബിഎസ്. ഉച്ചകഴിഞ്ഞ് 2.00ന് വിശുദ്ധ കുർബാന: റവ.ഡോ. സ്കറിയ കന്യാകോണിൽ.
4.00ന് വിശുദ്ധ കുർബാന: ഫാ. ബ്രിൽവിൻ ഓലക്കേങ്കിൽ.
5.30ന് തിരുനാൾ പ്രദക്ഷിണം.
7.45ന് സമാപന പ്രാർഥന, ആശീർവാദം. രാത്രി 8.00ന് അതിരമ്പുഴ വെടിക്കെട്ട് .