തിരുനാളാഘോഷം
1508154
Friday, January 24, 2025 11:37 PM IST
വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയിൽ
വഞ്ചിമല: സെന്റ് ആന്റണീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോനീസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി. ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദക്ഷിണം, രാത്രി ഏഴിന് മെഗാഷോ. നാളെ വൈകുന്നേരം 4.15ന് തിരുനാൾ കുർബാന, 6.30ന് പ്രദക്ഷിണം, രാത്രി 8.30ന് സ്നേഹവിരുന്ന്.
പെരുന്തേനരുവി സെന്റ് ജോസഫ് പള്ളിയിൽ
പെരുന്തേനരുവി: സെന്റ് ജോസഫ് കത്തോലിക്ക പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.
ഇന്നു വൈകുന്നേരം 5.30ന് ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം. തുടർന്ന് വിശുദ്ധ കുർബാന. നാളെ വൈകുന്നേരം 5.15ന് പ്രദക്ഷിണം, തുടർന്ന് വിശുദ്ധ കുർബാന. 27നു വൈകുന്നേരം 5.15ന് വീടുകളിൽനിന്നുള്ള കഴുന്ന് സമർപ്പണം, തുടർന്ന് വിശുദ്ധ കുർബാന. 28നു വൈകുന്നേരം 5.15നു കരുണയുടെ ജപമാല, വിശുദ്ധ കുർബാന. 29നു വൈകുന്നേരം 5.15ന് കുരിശടിയിൽ പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കവും തുടർന്ന് മലങ്കര റീത്തിൽ വിശുദ്ധ കുർബാനയും. 30നു വൈകുന്നേരം 5.30ന് വാഹനവെഞ്ചരിപ്പ്, വിശുദ്ധ കുർബാന. 31നു വൈകുന്നേരം 5.30ന് സെമിത്തേരി സന്ദർശനം, വിശുദ്ധ കുർബാന. ഫെബ്രുവരി ഒന്നിനു വൈകുന്നേരം നാലിന് മലങ്കര റീത്തിൽ വിശുദ്ധ കുർബാന, തുടർന്ന് കുടമുരുട്ടിയിലേക്ക് പ്രദക്ഷിണം, രാത്രി 7.45ന് ശിങ്കാരിമേള പ്രകടനം, 8.15ന് ഗാനമേള. ഫെബ്രുവരി രണ്ടിനു രാവിലെ 10ന് വിശുദ്ധ കുർബാന, തുടർന്ന് സ്നേഹവിരുന്ന്.