ഇന്റര്‍ സ്കൂള്‍ ചെസ് ടൂര്‍ണമെന്റ് 14ന് കോട്ടയത്ത്
1485678
Monday, December 9, 2024 7:15 AM IST
കോട്ടയം: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318എയുടെ ആഭിമുഖ്യത്തില്‍ 14നു കോട്ടയം ബേക്കര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ അഖില കേരള ഇന്റര്‍ സ്കൂള്‍ ചെസ് ടൂര്‍ണമെന്റ് നടത്തും. ആദ്യറൗണ്ട് മത്സരം 14നു രാവിലെ 9.30ന് ആരംഭിക്കും. ഏഴ് റൗണ്ട് മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ഓരോ റൗണ്ടും 15 പ്ലസ് 5 മിനിറ്റ്സ് എന്ന അടിസ്ഥാനത്തില്‍ ആയിരിക്കും നടക്കുക.
എല്‍പി, യുപി, എച്ച്എസ് മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരം. പോയന്റ് നിലയുടെ അടിസ്ഥാനത്തിലായിരിക്കും സമ്മാനങ്ങള്‍. മത്സരം ഒന്നിച്ചാണെങ്കിലും ആണ്, പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 രജിസ്ട്രേഷനെ സ്വീകരിക്കുകയുള്ളൂ. ആകെ 174 സമ്മാനങ്ങള്‍, 156 ട്രോഫികള്‍, 18 ക്യാഷ് അവാര്‍ഡുകള്‍, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍, ആറ് സ്കൂളുകള്‍ക്ക് ബെസ്റ്റ് പാര്‍ട്ടിസിപ്പന്റ്സ് ട്രോഫികള്‍.
സമ്മാനദാനം രാത്രി ആറിനു ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്. വെങ്കിടാചലം നിര്‍വഹിക്കും. രജിസ്ട്രേഷന് ഫീസ് 300 രൂപ. ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം. 9846807104. ഗൂഗിള്‍ ഫോം https://forms.gle/EYvPURFhQZ3ANkLa6.