വിമലഗിരി കത്തീഡ്രൽ തിരുനാൾ സമാപിച്ചു
1485673
Monday, December 9, 2024 7:15 AM IST
കോട്ടയം: വിമലഗിരി കത്തീഡ്രൽ അമലലോത്ഭവ തിരുനാൾ സമാപിച്ചു. ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിലിന്റെ മുഖ്യ കാർമികത്വത്തിലും സഹായ മെത്രാൻ ബിഷപ് ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിലിന്റെ സഹകാർമികത്വത്തിലും രൂപതയിലെ എല്ലാ വൈദികരും ചേർന്ന് അർപ്പിച്ച പൊന്തിഫിക്കൽ സമൂഹബലി, തുടർന്നുള്ള ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയോടെയായിരുന്നു സമാപനം.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയി നിയമിതനായ ഫാ. തോമസ് തറയിലിനെ ബിഷപുമാർ ചേർന്ന് പൊന്നാട അണിയിച്ചു. രാത്രി 12ന് മാതാവിന്റെ തിരുസ്വരൂപം വണക്കം അവസാനിച്ചു നട അടക്കുകയും ചെയ്തു. എട്ടാമിട ആഘോഷങ്ങൾ 15ന് നടക്കും.