കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ സൗരോർജ പാനൽ സമർപ്പിച്ചു
1485574
Monday, December 9, 2024 5:45 AM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ വിവിധ പദ്ധതികൾ നാടിനു സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. 10 ലക്ഷം രൂപ വിനിയോഗിച്ച് 10 കിലോവാട്ട് സോളാർ പാനൽ സ്ഥാപിച്ചു. മുന്നു ലക്ഷം രൂപ വിനിയോഗിച്ചുള്ള മൂന്ന് ഹൈമാസ്റ്റ് വിളക്കുകളും സ്ഥാപിച്ചു. സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
സഹകരണബാങ്കിന്റെ സഹകരണത്തോടെ താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുന്ന യുഎച്ച് 19 കാർഡിന്റെ വിതരണം, ടോക്കൺ സിസ്റ്റത്തിന്റെ ഉദ്ഘാടനം, പുതിയ ഇസിജി മെഷീന്റെ ഉദ്ഘാടനം, ആന്റിബയോട്ടിക് മെഡിസിൻ, നീല കവർ വിതരണം എന്നിവയും ആരംഭിച്ചു.
പി.എൻ. രാമചന്ദ്രൻ, ജോൺസൺ പുളിക്കീൽ, സിൻസി മാത്യു, നിർമല ജിമ്മി, ഡാർലി ജോജി, സന്ധ്യ സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.