മറിയം വലിയ ധാര്‍മികവിപ്ലവം കാണിച്ചുതന്നു: മാര്‍ കല്ലറങ്ങാട്ട്
1485571
Monday, December 9, 2024 5:45 AM IST
പാലാ: ഉറച്ച നിശ്ചയദാര്‍ഢ്യത്തിന് ഉടമയായിരുന്ന മറിയം അപമാനവത്കരണത്തിന്റെയും പാര്‍ശ്വവത്കരണത്തിന്റെയും സാഹചര്യങ്ങള്‍ക്കെതിരേ വലിയ ധാര്‍മിക വിപ്ലവമാണ് നമുക്ക് കാണിച്ചു തന്നതെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അമലോത്ഭവ ജൂബിലിത്തിരുനാളില് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. മറിയത്തിന്റെ ചിന്തയെ ആദരിക്കണം.
ഒരുപാട് ദുരവസ്ഥകള്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. സുവിശേഷത്തിന്റെ അന്തഃസത്ത മുറുകെപ്പിടിച്ച് നാം വേദനിക്കുന്നവരോടു ചേര്‍ന്നു നില്‍ക്കണം. സുവിശേഷം ജീവിച്ചുകൊണ്ടിരിക്കാനുള്ളതാണ്. പ്രാവര്‍ത്തികമാക്കാനുള്ളതാണ്. വിശ്വാസ പ്രഘോഷണമാണ് തിരുനാള്‍ ആഘോഷമെന്നും ജൂബിലിത്തിരുനാള്‍ സാമൂഹികാഘോഷം കൂടിയാണെന്നും ബിഷപ് പറഞ്ഞു.