കുടിവെള്ള പദ്ധതികൾക്കായി 23.5 ലക്ഷം രൂപ അനുവദിച്ചു
1485567
Monday, December 9, 2024 5:45 AM IST
ഈരാറ്റുപേട്ട: കുഴൽക്കിണറുകൾ ജലസ്രോതസായി ആവിഷ്കരിക്കുന്ന ശുദ്ധജല വിതരണ സ്കീമിൽപ്പെടുത്തി ഈരാറ്റുപേട്ട നഗരസഭ 25-ാo വാർഡിൽ ആനിപ്പടി പ്രദേശത്തെ 250 വീട്ടുകാർക്കായി ആനിപ്പടി കുടിവെള്ള പദ്ധതിക്ക് 14.5 ലക്ഷം രൂപയും, 14-ാം വാർഡിലെ നൂറിലധികം കുടുംബങ്ങൾക്കായി മുല്ലൂപ്പാറ കുടിവെള്ള പദ്ധതിക്ക് ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ ആകെ 23.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും തയാറാക്കി സംസ്ഥാന ഭൂജല വകുപ്പ് ഡയറക്ടറേറ്റിൽ സമർപ്പിക്കുകയും മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുകയും ചെയ്തത് പ്രകാരമാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.