മണിമല സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും യുഡിഎഫിന്
1485554
Monday, December 9, 2024 5:22 AM IST
മണിമല: മണിമല സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും യുഡിഎഫിന്. 11 അംഗ ഭരണസമിതിയിൽ മുഴുവൻ സീറ്റുകളിലുമായി യുഡിഎഫ് പാനലിലെ 11 പേരും ജയിച്ചു. യുഡിഎഫ് സ്ഥാനാർഥികൾ ഓരോരുത്തരും രണ്ടായിരത്തിനടുത്ത് വോട്ടുകൾ നേടി.
പി.ജെ. ജോസഫ് കുഞ്ഞ്, അഡ്വ. തോമസ് ടി. പ്രസാദ്, മാത്യു ജോസഫ്, ജി. രാജേഷ്, റോയിസ് ജോസഫ് കടന്തോട്ട്, ആൻസി സെബാസ്റ്റ്യൻ, ജമീല ബീവി, കെ.സി. തങ്കച്ചൻ, അഡ്വ. എ.കെ. കുര്യാക്കോസ്, ജോജൻ ജോസഫ്, ടി.ജെ. മേരി സോണിയ എന്നിവരാണ് വിജയികൾ.