ഇ-സ്റ്റാമ്പിംഗ് പ്രഖ്യാപനം നടപ്പായില്ല; പരിഹാരമില്ലാതെ മുദ്രപത്രക്ഷാമം
1485551
Monday, December 9, 2024 5:22 AM IST
ഈരാറ്റുപേട്ട: ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ ഇ-സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനം മന്ദഗതിയിൽ ജില്ലയിൽ ആയിരം രൂപയ്ക്കു താഴെയുള്ള മുദ്രപ്പത്രങ്ങൾ ഏറെ നാളായി ലഭിക്കുന്നില്ല. ജില്ലയിലെ സ്റ്റാമ്പ് വെൻഡർമാരുടെ പക്കൽ ഉണ്ടായിരുന്ന പത്രങ്ങളും തീർന്നിട്ടു ദിവസങ്ങളായി.
പഞ്ചായത്തുകളിൽനിന്നും മറ്റും ധനസഹായം ലഭിക്കുന്നതിനുള്ള ഉടമ്പടിക്ക് 200 രൂപയുടെ പത്രവും വിവിധ സർട്ടിഫിക്കറ്റുകൾക്കും സത്യവാങ്മൂലത്തിനുള്ള 50 രൂപ പത്രങ്ങളും ലഭിക്കുന്നില്ല. വാടക ഉടമ്പടിക്കും മറ്റു കരാറുകൾക്കുമുള്ള മുദ്രപത്രം കിട്ടാതായതോടെ 1000 രൂപയുടെ പത്രം വാങ്ങി ഉപയോഗിക്കണമെന്ന അവസ്ഥയാണ്.
ധനനസഹായവും മറ്റും കിട്ടേണ്ട സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് ചെറിയ പത്രം ഇല്ലാതായതോടെ ഏറെ ദുരിതത്തിലാത്. ഒന്നാം തീയതി മുതൽ ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കിയെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടികളായില്ല.
മുദ്രപത്രക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസി റീജണൽ പ്രസിഡന്റ് നാസർ പനച്ചിയിൽ എരുമേലി ആവശ്യപ്പെട്ടു.