തീർഥാടന വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു
1485548
Monday, December 9, 2024 5:22 AM IST
കോരുത്തോട്: മുണ്ടക്കയം - കോരുത്തോട് - കാളകെട്ടി ശബരിമല പാതയിൽ തീർഥാടന വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് കോസടിക്ക് സമീപം കൊടും വളവിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
തമിഴ്നാട് ഈറോഡ് മാവിട്ടം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 17 ശബരിമല തീർഥാടകരാണ് ഉണ്ടായിരുന്നത്. ഇതിൽ 15 പേർക്കും പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുണ്ടക്കയം - കോരുത്തോട് റൂട്ടിൽ ശബരിമല സീസണിൽ അപകടങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചെറുതും വലുതുമായ ഏഴോളം അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടായിട്ടുള്ളത്.