ഫോട്ടോഗ്രാഫേഴ്സ് അസോ. സംസ്ഥാന സമ്മേളനത്തിനു കോട്ടയത്ത് ഇന്നു തുടക്കം
1485541
Monday, December 9, 2024 5:09 AM IST
കോട്ടയം: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ 40-ാം സംസ്ഥാനസമ്മേളനം ഇന്നു മുതല്‍ 11 വരെ കോട്ടയത്ത് നടക്കും. ഇന്നു രാവിലെ ഒന്പതിനു കോട്ടയം ഗാന്ധി സ്ക്വയറില്‍നിന്നും ആരംഭിക്കുന്ന പതാക പ്രയാണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിന് സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക വഹിച്ചു ശാസ്ത്രി റോഡ് വഴി സമ്മേളന നഗരിയില്‍ എത്തിച്ചേരുമ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി പതാക ഏറ്റുവാങ്ങും. 9.30ന് സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്സണ് പതാക ഉയര്‍ത്തും.
മാമ്മന്‍ മാപ്പിള ഹാളില്‍ 11നു സംസ്ഥാന ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി നേച്ചര്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ സി.ജി. ടൈറ്റസ് അധ്യക്ഷത വഹിക്കും. സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി മത്സരത്തിന്റെ പ്രദര്‍ശന ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ ഉണ്ണി കുവോട് ഉദ്ഘാടനം നിര്‍വഹിക്കും.
വൈകുന്നേരം അഞ്ചിനു നടക്കുന്ന സാംസ്കാരിക സമ്മേളനവും കുടുംബ സംഗമവും മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് മുദ്ര ഗോപി അധ്യക്ഷത വഹിക്കും.
നാളെ രാവിലെ ഒന്‍പതിന് ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം ജോമി മാത്യു നിര്‍വഹിക്കും. മുന്‍ സംസ്ഥാനപ്രസിഡന്റ് ഗിരീഷ് പട്ടാമ്പി അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു പ്രകടനം മാമ്മന്‍ മാപ്പിള ഹാളില്‍നിന്ന് ആരംഭിച്ച് സമ്മേളന നഗരിയില്‍ സമാപിക്കും. ഫ്ളാഗ് ഓഫ് കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ് നിര്‍വഹിക്കും.
നാലിനു സംസ്ഥാനപ്രസിഡന്റ് എ.സി ജോണ്സണ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി അവാര്‍ഡ് വിതരണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ എക്സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി, ഫോട്ടോഗ്രാഫി ഓഫ് ദ ഇയര്‍, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തും.
11നു രാവിലെ ഒന്പതിനു പ്രതിനിധി സമ്മേളനം. എ.സി. ജോണ്സണ് അധ്യക്ഷത വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംസ്ഥാനപ്രസിഡന്റ് എ.സി. ജോണ്സണ്, ജനറല്‍ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി,
സംസ്ഥാന ട്രഷറര്‍ ഉണ്ണി കുവോട്, സെക്രട്ടറി ജയ്സണ്‍ ഞൊങ്ങിണിയില്‍, റോണി അഗസ്റ്റിന്, ജില്ലാ പ്രസിഡന്റ് ഷാജി തോമസ്, ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.