മനുഷ്യാവകാശ ദിനാചരണ പരിപാടിയില്‍ ദയാബായി പങ്കെടുക്കും
1485538
Monday, December 9, 2024 5:09 AM IST
കോട്ടയം: അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ നാളെ കോട്ടയം നാഗമ്പടത്ത് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാചരണ പരിപാടിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പങ്കെടുക്കും.
ചങ്ങനാശേരി എസ്ബി കോളജിന്റെയും കോട്ടയം ബിസിഎം കോളജിന്റെ യും സഹകരണത്തോടെ നടത്തുന്ന മനുഷ്യാവകാശദിനാചരണം രാവിലെ 10നു നാഗമ്പടം മൈതാനത്തു നടക്കും. പരിപാടിയില്‍ റാലി, ഫ്ളാഷ് മോബ്, തെരുവുനാടകം, പൊതുസമ്മേളനം എന്നിവ ഉണ്ടായിരിക്കും.
റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും ആരംഭിക്കുന്ന റാലിയോടെ ദിനാചരണത്തിനു തുടക്കമാകും. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, വിമൻ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലൈജു രവി, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു,
ബിസിഎം കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ഐപ്പ് വര്‍ഗീസ്, എസ്ബി കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ദീപക് ജോസഫ്, അര്‍ച്ചന ജെൻഡര്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. സി. റെജി അഗസ്റ്റിന് തുടങ്ങിയവര്‍ പങ്കെടുക്കും.