ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു
1485452
Monday, December 9, 2024 12:25 AM IST
ചങ്ങനാശേരി: കവിയൂർ റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നാലുകോടി ജയിംസ് കോട്ടേജിൽ പരേതനായ ജയിംസിന്റെ മകൻ ജോസഫ് സുജു (51) മരിച്ചു. ചങ്ങനാശേരി-കവിയൂർ റോഡിൽ ആരമലക്കുന്നിനു സമീപം ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
ജോസഫ് സഞ്ചരിച്ച സ്കൂട്ടറും എതിരേയെത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുക്കാട്ടുപടിയിലെ പമ്പിൽനിന്നും ഇന്ധനം നിറച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജോസഫ്. സംസ്കാരം ഇന്ന് മൂന്നിന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. അമ്മ: മേബിൾ ജയിംസ്.