മുരിയൻകുളങ്ങര - ചേരിൻചുവട് റോഡിന്റെ വീതി കൂട്ടണം
1485427
Sunday, December 8, 2024 7:17 AM IST
വൈക്കം: വൈക്കം മുരിയൻകുളങ്ങര- ചേരുംചുവട് റോഡിന്റെ വീതിക്കുറവ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.
ടോറസ് അടക്കമുള്ള വാഹനങ്ങൾ നിരന്തരമോടുന്ന റോഡിലൂടെ രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാനാവുന്നില്ല. ഭാരവണ്ടികൾ കൂടുതലായി പോകുന്ന റോഡിൽ എതിർവശത്തു നിന്ന് ഒരു കാർ വന്നാൽ പോലും മിനിറ്റുകളോളം ഗതാഗതം തടസപ്പെടുകയാണ്.
വാഹനഗതാഗതം ഈ റോഡിൽ പതിന്മടങ്ങ് വർധിച്ച സാഹചര്യത്തിൽ റോഡ് വീതി കൂട്ടി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.