ധീരജവാന്മാരുടെ സ്മരണയില്‍ സായുധസേനാ പതാകദിനാചരണം
1485421
Sunday, December 8, 2024 7:02 AM IST
കോട്ടയം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാകദിനം ആചരിച്ചു.
രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ സ്മരണയ്ക്കായി കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള യുദ്ധസ്മാരകത്തില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ആദ്യ പതാക സ്വീകരിച്ച് സൈനികരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായുള്ള പതാക നിധിയിലേക്ക് ജില്ലാ കളക്ടര്‍ ആദ്യ സംഭാവന നല്കി.
ജില്ലാ സൈനികക്ഷേമ ഓഫീസര്‍ വിനോദ് മാത്യൂ, ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, ഡിസിആര്‍ബി ഡിവൈഎസ്പി പി. ജ്യോതികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.