പൂർവവിദ്യാർഥി സംഗമ സംഘാടകസമിതി
1485325
Sunday, December 8, 2024 5:24 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് വജ്ര ജൂബിലിയോടനുബന്ധിച്ച് 27ന് നടക്കുന്ന പൂർവ വിദ്യാർഥി മഹാസംഗമത്തിന് ഒരുക്കമായുള്ള വിപുല സംഘാടക സമിതി 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോളജിൽ നടക്കും. മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിക്കും.
പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചർച്ചകൾ നയിക്കും. പൂർവ വിദ്യാർഥികളുടെ വ്യത്യസ്ത ബാച്ചുകളുടെ പ്രതിനിധികൾ പങ്കെടുക്കും. വ്യത്യസ്ത നിലകളിൽ പ്രവർത്തിക്കുന്ന എല്ലാ പൂർവ വിദ്യാർഥികളെയും സമിതിയിലേക്ക് ക്ഷണിക്കുന്നതായി പ്രിൻസിപ്പൽ അറിയിച്ചു.