ഗ്രാമവ്യവസായ സംരംഭകത്വ സെമിനാര്‍
1484436
Wednesday, December 4, 2024 7:19 AM IST
ചങ്ങനാശേരി: കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ അംഗീകാരത്തോടെ മല്ലപ്പള്ളി മങ്കുഴിപ്പടിയില് പ്രവര്‍ത്തിക്കുന്ന ചാസ് ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തില്‍ ആറിന് രാവിലെ പത്തിന് ഗ്രാമവ്യവസായ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കും. ഖാദി ഗ്രാമവ്യവസായ കമ്മീഷന് സംസ്ഥാന ഡയറക്ടര്‍ സി.ജി ആണ്ടവര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ 35ശതമാനം സബ്സിഡിയുള്ള പിഎംഇജിപി പദ്ധതി പ്രകാരം സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യമുള്ള 100 പേര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ മുന്‍ഗണന ലഭിക്കും.
വിദ്യാലയ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് പനക്കേഴം അധ്യക്ഷത വഹിക്കും. ഖാദി ഗ്രാമവ്യവസായ കമ്മീഷന് അസിസ്റ്റന്റ് ഡയറക്ടര്‍ പി. സഞ്ജീവ്, എക്സിക്യൂട്ടീവ് ആര്.ടി. ജയകുമാര്‍, എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഫോൺ: 7907144684, 9656558182.