സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ
1484433
Wednesday, December 4, 2024 7:18 AM IST
ചങ്ങനാശേരി: പാറേൽ പള്ളിക്കു സമീപം മഹാത്മാഗാന്ധി റോഡിൽ ദേവമാതാ കോൺവെന്റിന് സമീപം സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ.
കഴിഞ്ഞ പതിനൊന്നു ദിവസമായി ഈ സ്കൂട്ടർ ഇവിടെ റോഡരികിൽ ഉണ്ട്. കെ.എൽ. 05 എയു 6129 രജിസ്റ്റർ നമ്പരിലുള്ള കൈനറ്റിക് ഹോണ്ട ഡിയോ സ്കൂട്ടറാണ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചിട്ടുണ്ട്. സ്കൂട്ടർ ഉടമയെ കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് പോലീസിൽനിന്നു ലഭിച്ച മറുപടി.
മോഷ്ടിക്കപ്പെട്ട സ്കൂട്ടർ ആയിരിക്കാമെന്ന് സമീപവാസികൾ സംശയിക്കുന്നു.