റേഷൻ കാർഡ് മസ്റ്ററിംഗ് നാളെ മുതൽ
1484430
Wednesday, December 4, 2024 7:18 AM IST
ചങ്ങനാശേരി: താലൂക്കിൽ മുൻഗണനാ റേഷൻ കാർഡുകളിലുൾപ്പെട്ട അംഗങ്ങളിൽ ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർക്കായി നാളെ മുതൽ ഏഴു വരെ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പ് നടത്തുന്നു. വിരലടയാളം, ഐറിസ് സ്കാനർ, ഫേസ് ആപ്പ് തുടങ്ങിയ സംവിധാനങ്ങൾ വഴി മസ്റ്ററിംഗ് ഉണ്ടായിരിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർ റേഷൻ കാർഡ്, ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ എന്നിവ കൊണ്ടുവരണം. അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ അപ്ഡേറ്റ് ചെയ്തശേഷം മാത്രം കൊണ്ടുവരുക. ഫോൺ: 0481-2421660, 9188527646, 9188527647, 9188527648, 9188527649, 9188527358.