ഓട്ടോയും കാറും കൂട്ടിയിടിച്ചു
1484423
Wednesday, December 4, 2024 7:11 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ഓപ്പണ്‍ സ്റ്റേജിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. ഇന്നലെ രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ബ്രേക്ക് പോയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറ്റൊരു ഓട്ടോയിലും കാറുകളിലും ഇടിച്ചാണ് അപകടം. കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും മാര്‍ക്കറ്റ് ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ബ്രേക്കാണ് തകരാറിലായത്.
തുടര്‍ന്ന് ഓട്ടോറിക്ഷ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ സൈഡ് ഗ്ലാസിലും മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചതിനു ശേഷം റോഡില്‍ വട്ടം തിരിക്കുകയായിരുന്ന കാറിന്റെ മുന്‍വശത്തും ചെന്ന് ഇടിക്കുകയായിരുന്നു.
കാറിന്റെ മുന്‍വശത്തെ ബംബര്‍ തകര്‍ന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ ഒാട്ടോറിക്ഷക്കും തകരാര്‍ ഉണ്ടായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.