പോളിമറെ-2024 രാജ്യാന്തര കോണ്‍ഫറന്‍സിന് തുടക്കമായി
1484418
Wednesday, December 4, 2024 6:50 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയും ഖരഗ്പൂര്‍ ഐഐടിയിലെ റബര്‍ ടെക്നോളജി സെന്ററും സംയുക്തമായി സംഘടിപ്പിച്ച പോളിമറെ-2024 രാജ്യാന്തര പോളിമര്‍ സയന്‍സ് കോണ്‍ഫറന്‍സ് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും സര്‍വകലാശാലയിലെ ഇന്റര്‍ നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി ഡയറക്ടറുമായ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.
ഖരക്പൂര്‍ ഐഐടിയിലെ പ്രഫ. കിന്സുക് നസ്കര്‍, സ്കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. എം.എസ്. ശ്രീകല, ബംഗളൂരൂ എച്ച്എഫ് ഇന്ത്യ മിക്സിംഗിലെ ഡോ. എം.എന്‍. അജി, പ്രഫ. എം.ആര്. അനന്തരാമന്, പ്രഫ. പ്രശാന്ത് രാഘവന്, ഡോ. പി. ഹരികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.