ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് മതിൽ ഇടിഞ്ഞുവീണു തകര്‍ന്നു
1484410
Wednesday, December 4, 2024 6:50 AM IST
അതിരമ്പുഴ: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട് അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് തകർന്നു. അതിരമ്പുഴ മുണ്ടകപ്പാടം മാവുങ്കല്‍ അമ്മിണിയുടെ വീടാണ് തകർന്നത്.
ആറു മാസം മുമ്പു മാത്രമാണ് അമ്മിണി പുതിയവീട്ടിൽ താമസം ആരംഭിച്ചത്. ഏറെനാൾ ആഗ്രഹിച്ചു ലഭിച്ച പുതിയ വീട്ടിൽ താമസിച്ചു കൊതി തീരുംമുമ്പേ വീടു തകർന്നതിന്റെ ആഘാതത്തിലാണ് അമ്മിണി.
വീടിനൊപ്പം ഉയരത്തിൽനിന്ന അയൽവാസിയുടെ പുരയിടത്തിലെ വലിയ മതിൽ മഴയെത്തുടർന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. വീട് ലഭിക്കുന്നതുവരെ വാടക വീട്ടിലായിരുന്നു അമ്മിണി താമസിച്ചിരുന്നത്. മതില് ഇടിഞ്ഞു വീഴുമ്പോള്‍ അമ്മിണി വീട്ടിൽ ഉണ്ടായിരുന്നില്ല.