കത്തോലിക്ക കോണ്‍ഗ്രസ് അടുക്കളത്തോട്ടം മത്സരവിജയികള്‍
1484324
Wednesday, December 4, 2024 5:31 AM IST
പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി നടത്തിയ പത്താമത് അടുക്കളത്തോട്ട മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കോതനല്ലൂര്‍ ഇടവകാംഗമായ ജോഷി കണ്ണീറ്റുമ്യാലില്‍ ഒന്നാം സമ്മാനം നേടി. പയസ്മൗണ്ട് തെങ്ങുംപള്ളി എമ്മിച്ചന്‍, പറത്താനം മടിക്കാങ്കല്‍ എം.എം. ജോസഫ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡൊമിനിക് ജോസഫ് മഠത്തിപറമ്പില്‍ നീലൂര്‍, ജ്യോതി ജോസ് കുറ്റനാല്‍ മരങ്ങാട്ടുപിള്ളി എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.
ജനുവരി ആദ്യവാരം പാലായില്‍ നടക്കുന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പാലാ രൂപതയിലെ 170 ഇടവകകളില്‍ നിന്നായി എണ്ണായിരത്തിലേറെ പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും സ്വയംപര്യാപ്തത നേടുന്നതിനുമായാണ് കത്തോലിക്ക കോണ്‍ഗ്രസ് വര്‍ഷങ്ങളായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കിവരുന്നു.
കുട്ടിക്കര്‍ഷകനായി ആകാശ് സിറിയക് മുണ്ടുമൂഴിക്കര (കോതനല്ലൂര്‍), യുവകര്‍ഷകനായി ആല്ബിന് മാത്യു കുന്നപ്പള്ളില്‍ (പെരിങ്ങളം), സീനിയര്‍ സിറ്റിസണ്‍ കര്‍ഷകനായി പ്രഫ. ഫ്രാന്‍സിസ് കൊച്ചുമല (മരങ്ങോലി), സീനിയര്‍ സിറ്റിസണ്‍ വെറൈറ്റി കര്‍ഷകനായി തങ്കമ്മ ജോസ് മാധവത്ത് (മരങ്ങാട്ടുപിള്ളി), ടെറസ് കൃഷി കര്‍ഷകരായി സി.സി. മാത്യു ചുള്ളിക്കല്‍ (കൂട്ടിക്കല്‍), ജെയ്സമ്മ ജയിംസ് പറയംപറമ്പില്‍ (മുത്തോലപുരം), സജോ ജോസഫ് കാഞ്ഞിരത്തിങ്കല്‍ (മേരിലാൻഡ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ജോയി കെ. തോമസ് കളപുരക്കല്‍ (ഉള്ളനാട്), എം.കെ. തോമസ് അരുക്കുഴിപ്പില് (മുട്ടുചിറ), ബീന മാത്യു വെട്ടിക്കത്തടം (കാഞ്ഞിരത്താനം), ഷേര്‍ലി ജോഷി വലിയപറമ്പില്‍ (രത്നഗിരി), ലൈസമ്മ ജോസ് വട്ടുകുന്നേല്‍ (രാമപുരം), റോസമ്മ ജോസഫ് എടാട്ട് (മലയിഞ്ചിപ്പാറ), മോളി ജോയി ചെങ്ങഴശേരിയില്‍ (തീക്കോയി), ജോര്‍ജുകുട്ടി പള്ളിക്കാപറമ്പില്‍ (കോതനല്ലൂര്‍), രഞ്ജി സലിന് കൊല്ലംകുഴി (പൂഴിക്കോല്‍),
ജെയ്സണ്‍ പുത്തന്‍പുരക്കല്‍ (നമ്പ്യാകുളം), കെ.എസ്. ജോര്‍ജ് കാഞ്ഞിരക്കാട്ട് (മംഗളാരം), തോമസ് വര്‍ഗീസ് ഞൊണ്ടിക്കല്‍ (മഞ്ഞാമറ്റം), ആശ തങ്കച്ചന് ചെരുവുകാലായില്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി. ജേക്കബ് ഇഞ്ചനാനിയില്‍ (രാമപുരം), സിബി മാളിയേക്കല്‍ (മൂലമറ്റം) എന്നിവര്‍ സ്പെഷല്‍ ജൂറി പുരസ്കാരവും നേടി.
കർഷകവേദി ചെയര്മാന് ടോമി കണ്ണീറ്റുമ്യാലിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, എമ്മാനുവല്‍ നിധീരി, ജോസ് വട്ടുകുളം, സി.എം. ജോര്‍ജ്, ജോയി കണിപറമ്പില്‍, അഡ്വ. ജോണ്സന് മാത്യു എന്നിവര്‍ മത്സരത്തിനു നേതൃത്വം നൽകി.
കര്‍ഷകമിത്രം അവാര്‍ഡ് ജോഷിക്ക്
പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി നടത്തിയ അടുക്കളത്തോട്ട മത്സരത്തില്‍ കോതനല്ലൂര്‍ കണ്ണീറ്റുമ്യാലില്‍ ജോഷി 2024ലെ കര്‍ഷകമിത്രം അവാര്‍ഡിന് അര്‍ഹനായി.
വീടിനോടു ചേര്‍ന്നുള്ള ജോഷിയുടെ എട്ടു സെന്റോളം സ്ഥലത്ത് കാഴ്ചയ്ക്ക് വിരുന്നേകി പത്തോളം ഇനം പച്ചക്കറികളാണ് പാകമായി നില്‍ക്കുന്നത്.
പയര്‍, പാവല്‍, കോവല്‍, തക്കാളി, വഴുതന, വെണ്ട, പലതരം ചീര, മുരിങ്ങ, വെള്ളരി എന്നിവ മികച്ച രീതിയില്‍ പരിപാലിക്കുന്നു. സ്വന്തം ആവശ്യത്തിനു ശേഷം മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിനുമുള്ള പച്ചക്കറികള്‍ ജോഷിക്കു ലഭിക്കുന്നുണ്ട്. തികച്ചും ജൈവ കൃഷി രീതിയിലാണ് പരിപാലനം. ചാണകവും പച്ചിലവളവും ഉപയോഗിക്കുന്നു. കീടങ്ങള്‍ക്ക് കാര്യമായ മരുന്നൊന്നും ചെയ്യുന്നില്ല. ദൂഷ്യവശങ്ങള്‍ മനസിലാക്കിയാണിത്.
കൃഷി പരിപാലിക്കാന്‍ ദിവസവും ഒരു മണിക്കൂര്‍ സമയം അടുക്കളത്തോട്ടത്തില്‍ വിനിയോഗിക്കുന്നുണ്ട്. കുടുംബാംഗങ്ങളും സഹായത്തിന് രംഗത്തുണ്ട്. റബര്‍, തെങ്ങ്, ജാതി തുടങ്ങിയ കൃഷികളും ജോഷിക്കുണ്ട്.