വൈദ്യുതിചാര്‍ജ് വര്‍ധന: നീക്കം പിന്‍വലിക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍
1484322
Wednesday, December 4, 2024 5:31 AM IST
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും മൂലം പൊറുതിമുട്ടി നില്കുന്ന കേരളത്തിലെ ജനങ്ങളുടെമേല്‍ വീണ്ടും വൈദ്യുതിചാര്‍ജ് വര്‍ധന അടിച്ചേല്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.
ഓരോ മാസവും വൈദ്യുതിബില്ല് നൽകാൻ നടപടി സ്വീകരിക്കണമെന്നും ചെലവുകുറയ്ക്കാന്‍ ബദല്‍ സംവിധാനം കണ്ടെത്തി ഉപയോക്താക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.