കോട്ടയം ലുലു മാൾ 14ന് തുറക്കും
1484318
Wednesday, December 4, 2024 5:31 AM IST
കോട്ടയം: ലുലു മാൾ 14ന് തുറക്കുമെന്ന പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്. 15 മുതലാവും മാൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക. അവസാന ഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ കോട്ടയം എംസി റോഡിന് സമീപം മണിപ്പുഴയിലാണ് പുതിയ മാൾ തയാറാക്കിയിരിക്കുന്നത്.
കേരളത്തിലെ അഞ്ചാമത്തെ ലുലു മാളാണിത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവിൽ സംസ്ഥാനത്ത് മാളുകളുള്ളത്.