അക്സ അന്ന ബിനോയി മികച്ച ക്ലൈമ്പർ
1484125
Tuesday, December 3, 2024 7:20 AM IST
കുമരകം: മധ്യപ്രദേശിലെ ഗ്വാളിയറിൽ നടന്ന 12 ദിവസത്തെ എൻസിസി ഓൾ ഇന്ത്യ റോക്ക് ക്ലൈമ്പിംഗ് ക്യാമ്പിൽ മികച്ച റോക്ക് ക്ലൈമ്പറായി കുമരകം എസ്കെഎം എച്ച്എസ്എസിലെ എൻസിസി സീനിയർ കേഡറ്റായ അക്സ അന്ന ബിനോയി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം 15 മുതൽ 27 വരെയായിരുന്നു ക്യാമ്പ് നടത്തിയത്.
16 (കേരള ) ബറ്റാലിയൻ എൻസിസി യൂണിറ്റിനെ പ്രതിനിധീകരിച്ചാണ് എസ്ജിടി അക്സ ക്യാമ്പിൽ പങ്കെടുത്തത്. കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിലെ എൻസിസി ആർമി വിഭാഗത്തിൽ സേവന തൽപ്പരയായി പ്രവർത്തിക്കുന്ന കേഡറ്റാണ് അക്സ. എൻസിസി ഗ്വാളിയർ ഹെഡ്ക്വാർട്ടേഴ്സാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കുമരകം ഇടവന്നലശേരിൽ ബേബി ബിനോയി-സോണി ദമ്പതികളുടെ മകളാണ് അക്സ. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പരേഡ് കാഴ്ചവച്ച എസ്കെഎം എച്ച്എസ്എസ് ടീമിലെ അംഗമായിരുന്നു അക്സ.