"കരുതലും കൈത്താങ്ങും അദാലത്ത്' ചങ്ങനാശേരിയില്‍ പത്തിന്; പരാതികള്‍ ആറുവരെ സമര്‍പ്പിക്കാം
1484121
Tuesday, December 3, 2024 7:20 AM IST
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും പത്തിനു രാവിലെ പത്തുമുതല്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ചങ്ങനാശേരി താലൂക്ക് ഓഫീസില്‍ സജ്ജമാക്കിയിട്ടുള്ള അപേക്ഷാ കൗണ്ടറിലും വിവിധ അപേക്ഷാകേന്ദ്രങ്ങള്‍ മുഖേനയും വില്ലേജ് ഓഫീസുകള്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്.
താലൂക്ക് തല അദാലത്തിന്റെ നടത്തിപ്പിനായുള്ള ആലോചനായോഗം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, ഡെപ്യൂട്ടി കളക്ടര്‍ ജിനു പുന്നൂസ്, ഡിവൈഎസ്പി എ.കെ. വിശ്വനാഥന്, തഹസില്‍ദാര്‍ നിജു കുര്യന്, ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളുടെ താലൂക്ക്തല മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.