നെല്‍കര്‍ഷക നേതാക്കളുടെ നിരാഹാര സമരത്തിനു പിന്തുണയേറുന്നു
1484118
Tuesday, December 3, 2024 7:20 AM IST
ചങ്ങനാശേരി: കേന്ദ്രസര്‍ക്കാര്‍ നാലു വര്‍ഷങ്ങളിലായി വര്‍ധിപ്പിച്ച എംഎസ്പി അടക്കം കിലോയ്ക്ക് 32.52 രൂപ വില നല്‍കുക, ഹാൻഡലിംഗ് ചാര്‍ജ് സമ്പൂര്‍ണമായും സര്‍ക്കാര്‍ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന നേതാക്കളായ സോണിച്ചന്‍ പുളിങ്കുന്ന്, ലാലിച്ചന്‍ പള്ളിവാതുക്കല്‍ എന്നിവര്‍ ആലപ്പുഴ കളക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരം തുടരുന്നു. സമരപ്പന്തലില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമം പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും മുന്‍ ഐടി ഉപദേഷ്ടാവുമായ ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്തു.
എന്കെഎസ്എസ് സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കൃഷ്ണപ്രസാദ് മുഖ്യപ്രസംഗം നടത്തി. വി.ജെ. ലാലി, ജേക്കബ് ഏബ്രഹാം, അനില്‍ ബോസ്, പി.കെ. വാസുദേവന്‍, എ.വി. താമരാക്ഷന്‍, എസ്. രാജീവന്, എസ്. സീതിലാല്‍, എന്‍. വിനോദ് കുമാര്‍, അബ്ദുള്‍ അസീസ്, ജോളി നാല്പതാംകളം, നവീന്‍ജി നാടമാനി, രമേശന് പാണ്ടിശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.