മേരിക്വീൻസിൽ സൗജന്യ ത്വക് രോഗ നിർണയ ക്യാമ്പ്
1484087
Tuesday, December 3, 2024 6:57 AM IST
കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് ആശുപത്രിയിലെ ത്വക്ക് രോഗ ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നുമുതൽ അഞ്ചുവരെ നടക്കുന്ന സൗജന്യ ത്വക് രോഗ നിർണയ ക്യാമ്പ് നടക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ രക്തപരിശോധനകൾ, ചികിത്സകൾ എന്നിവയ്ക്ക് പ്രത്യേക നിരക്കിളവുകൾ എന്നിവ ലഭ്യമാകും. ക്യാമ്പിന് ഡെർമറ്റോളജി വിഭാഗത്തിലെ ഡോ. റീനു മറിയം ജോർജ് നേതൃത്വം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂർ ബുക്കിംഗ് സേവനം നിർബന്ധമായും ഉപയോഗിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫോൺ: 8281001025.