കെട്ടിട വാടകയ്ക്ക് ജിഎസ്ടി: വ്യാപാരികള്‍ പ്രതിഷേധിച്ചു
1467289
Thursday, November 7, 2024 7:29 AM IST
ചങ്ങനാശേരി: കേരളത്തിലെ നാലു ലക്ഷത്തോളം വ്യാപാരികളെ ബാധിക്കുന്ന, കെട്ടിട വാടകയ്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശേരി മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോണ്സണ് ജോസഫ് അധ്യക്ഷത വഹിച്ചു. സാംസണ് മാത്യു വലിയപറമ്പില്‍, സണ്ണി നെടിയകാലാപറമ്പില്‍, ഡെന്നി ജോണ്‍ മാറാട്ടുകളം, റൗഫ് റഹിം പറക്കവെട്ടി, കുട്ടപ്പായി കരിങ്ങട എന്നിവര്‍ പ്രസംഗിച്ചു.