കുഴികൾ അടച്ചു പഞ്ചായത്ത് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ റോഡ് ഗതാഗതയോഗ്യമാക്കി
1467284
Thursday, November 7, 2024 7:29 AM IST
വെള്ളൂർ: കുണ്ടും കുഴിയുമായി തകർന്നു ഗതാഗതം ദുഷ്കരമായ ചന്തപ്പാലം - മുളക്കുളം റോഡിൽ പൈപ്പ് ലൈൻ മുതൽ പമ്പ് ഹൗസ് വരെയുള്ള ഭാഗങ്ങളിലെ കുഴികൾ മെറ്റൽ, എം സാൻഡ് മിശ്രിതം ഇട്ട് നികത്തി സഞ്ചാരയോഗ്യമാക്കി.
വെള്ളൂർ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെയും ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത അഭിമുഖ്യത്തിലാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
ജനകീയ പങ്കാളിത്തത്തോടെ ഒരു ലക്ഷം രൂപയോളം വിനിയോഗിച്ചാണ് പ്രവർത്തനം. പഞ്ചായത്ത് അംഗം കുര്യാക്കോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഷിബു അധ്യക്ഷത വഹിച്ചു.
എം.ആർ. ഷാജി, എസ്.എസ്.മുരളി, സി.ജി. ബിനു, പോൾ സെബാസ്റ്റ്യൻ, കെ.ആർ. ഗംഗാധരൻ നായർ, ജയേഷ് മാമ്പള്ളിൽ പഞ്ചായത്തംഗങ്ങളായ പി.പി. ബേബി,ജെ. നിയാസ്, ശാലിനി മോഹനൻ, സുമാ തോമസ് എന്നിവർ നേതൃത്വം നൽകി.