ലഹരിക്കെതിരേ സൈക്കിള്‍ റാലിയുമായി വിദ്യാര്‍ഥികള്‍
1467282
Thursday, November 7, 2024 7:29 AM IST
മുട്ടുചിറ: ലഹരിവിരുദ്ധ സന്ദേശവുമായി മുട്ടുചിറ ഹോളി ഗോസ്റ്റ് ബോയ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ പ്ല കാര്‍ഡുകളുമായി അഡാര്‍ട്ട്, വിമുക്തി ക്ലബ്ബുകളുടെയും, സ്കൂള്‍ ജാഗ്രത സമിതിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ.ജോസഫ് ചെങ്ങഴശ്ശേരില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഹെഡ്മാസ്റ്റര് കെ.എം. തങ്കച്ചന്, ക്ലബ് കണ്‍വീനര്‍മാരായ എ.ടി. ജോസഫ്, എം.സി. പ്രിയ, അധ്യാപകരായ ജെന്നീസ് ഏബ്രഹാം, സിസ്റ്റര്‍ ലിനറ്റ് മാനുവല്‍, സിസ്റ്റര്‍ ബിന്‍സി, ജിജിമോള്‍, ജിന്‍സി, മിനിക്കുട്ടി ജോര്‍ജ്, ലിന്‍സി, ഷിന്റുമോള് എന്നിവര്‍ നേതൃത്വം നല്കി.