മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ
1467278
Thursday, November 7, 2024 7:18 AM IST
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീം സെറ്റേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ ദർശന ഓഡിറ്റോറിയത്തിൽ നടന്നു. ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
പരിശീലക ദമ്പതിമാരായ എ.പി. തോമസ്, അനി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. എല്ലാമാസവും ആദ്യ ബുധനാഴ്ചകളിൽ വൈകുന്നേരം മൂന്നിനു നടക്കുന്ന ഒത്തു ചേരലിന്റെ വാർഷികം ഡിസംബർ നാലിനു നടക്കും.