മരങ്ങാട്ടുപിള്ളിയിൽ കാര്‍ഷികോത്സവ്
1467219
Thursday, November 7, 2024 6:00 AM IST
മരങ്ങാട്ടുപള്ളി: മരങ്ങാട്ടുപിള്ളിയില്‍ കാര്‍ഷികോത്സവ്-2024 നു തുടക്കം. പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷി വകുപ്പ്, മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവികസന സമിതി , മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക്, കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, ക്ഷീരവി കസനവകുപ്പ്, വായനശാലകള്‍, ആര്‍പിഎസുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കാര്‍ഷികോത്സവ് നടക്കുന്നത്.
ഇന്നലെ രാവിലെ ജില്ലാ ഒപ്താല്‍മിക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നേത്രപരിശോധന ക്യാമ്പും തുടര്‍ന്ന് മുതിര്‍ന്ന കര്‍ഷകരുടെ മെമ്മറി ടെസ്റ്റ് മത്സരവും പഞ്ചായത്തുതല ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ബെല്‍ജി ഇമ്മാനുവല്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോണ്സണ് പുളിക്കീല്‍ സമ്മാനദാനം നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍മാര്‍, കണ്‍വീനര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷക കൂട്ടായ്മ പ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.
ഇന്ന് കലാമത്സരങ്ങള്‍, കലവറ നിറയ്ക്കല്‍,വിഭവസമാഹരണം എന്നിവ നടക്കും. എട്ട് മുതല്‍ പുരാവസ്തു പ്രദര്‍ശനവും, കാര്‍ഷികവിള പ്രദര്‍ശനവും മത്സരങ്ങളും വിവിധ പരിപാടികളും സെന്റ്. ഫ്രാന്‍സിസ് അസീസി പാരിഷ് ഹാളില്‍ നടക്കും.