മുനിസിപ്പൽ സ്റ്റേഡിയത്തില്‍ വലിയ ക്ലോക്ക്
1467216
Thursday, November 7, 2024 5:59 AM IST
പാലാ: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വലിയ ക്ലോക്ക് ഇന്ന് സ്ഥാപിക്കും. സ്റ്റേഡിയത്തില്‍ രൂപീകരിച്ച വാക്കേഴ്സ് ക്ലബ്ബാണ് ക്ലോക്ക് സ്ഥാപിക്കുന്നത്. വ്യായാമം ചെയ്യാനെത്തുന്നവര്‍ക്ക് സ്റ്റേഡിയത്തിന്റെ ഏതു കോണില്‍നിന്നു നോക്കിയാലും രാത്രിയിലും സമയം അറിയാവുന്ന രീതിയിലാണ് ക്ലോക്ക് ഘടിപ്പിക്കുന്നത്. പാലായിലെ വൈപ്പന ജൂവല്ലറിയാണ് ക്ലോക്ക് സംഭാവന ചെയ്തിരിക്കുന്നത്.
ഇന്നു രാവിലെ ഏഴിന് മുനിസിപ്പല്‍ ചെയര്മാന് ഷാജു വി. തുരുത്തന് ക്ലോക്ക് സ്ഥാപിക്കും. വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് ജോബ് അഞ്ചേരില്‍ അധ്യക്ഷത വഹിക്കും. ബിനു പനയ്ക്കല്‍, കൗണ്‍സിലര്‍മാരായ തോമസ് പീറ്റര്‍, ബൈജു കൊല്ലംപറമ്പില്‍, ട്രഷറര്‍ ബാബു കലയത്തിനാല്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ സന്തോഷ് കെ. മണര്‍കാട്ട്, ഡി. പ്രസാദ്, മനോജ് വൈപ്പന എന്നിവര്‍ പ്രസംഗിക്കും.